ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരവും സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചും സംയുകതമായി "ഡയബറ്റിക് മാനേജ്മെന്റ്' എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിക്കുന്നു. ഡോ. സാം ജോസഫാണ് ക്ലാസ് നയിക്കുന്നത്.
ഡോ. മലിസ ജോൺ, റവ. ഫാ. എം.കെ. കുര്യാക്കോസ്, റവ. ഫാ. സുജിത്ത് തോമസ് എന്നിവർ പങ്കെടുക്കുന്ന ക്ലാസ് ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഹാളിൽ നടക്കും.
ക്ലാസിൽ പങ്കെടുക്കുന്നവർ രാവിലെ 11.45ന് മുൻപായി ഹാളിൽ പ്രവേശിക്കണം എന്ന് സൂസൻ ഡേവിഡ് (ചർച്ച് സെക്രട്ടറി), റേച്ചൽ ഡേവിഡ് (പ്രോഗ്രാം കോഓർഡിനേറ്റർ) എന്നിവർ അറിയിച്ചു.